What’s New

Latest Updates • Announcements • Important Highlights

“പദവികൾക്കപ്പുറം ഒരു ജീവിതം-Book Available for community members

“പദവികൾക്കപ്പുറം ഒരു ജീവിതം-Book Available for community members

നമ്മുടെ ചെയർമാൻ ഡോ. കെ. ആർ. മധു കുമാർ രചിച്ച “പദവികൾക്കപ്പുറം ഒരു ജീവിതം” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത് വിജയകരമായി നടന്നു.

ഈ പുസ്തകം നമ്മുടെ കമ്മ്യൂണിറ്റി അംഗങ്ങൾ നിർബന്ധമായും വാങ്ങണമെന്ന് പറയാൻ ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല. കാരണം, ഈ കമ്മ്യൂണിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും മാട്രിമോണി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇവിടെ അംഗങ്ങളായിരിക്കുന്നത്.

എങ്കിലും, പുസ്തകം വായിക്കാനും വാങ്ങാനും താൽപര്യമുള്ളവർക്ക് കൊറിയർ ചാർജ് ഉൾപ്പെടെ ₹150 നൽകി പുസ്തകം സ്വന്തമാക്കാവുന്നതാണ്. പുസ്തകവിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഗ്ലോബൽ നായർ മാട്രിമോണി പ്ലാറ്റ്ഫോമിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്ന് നമ്മുടെ ചെയർമാൻ അറിയിച്ചിട്ടുണ്ട്.

അതുകൊണ്ട്, പുസ്തകം വായിക്കാൻ യഥാർത്ഥ താൽപര്യമുള്ളവർ മാത്രം വാങ്ങി സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 

സ്നേഹപൂർവ്വം,
ടീം ഗ്ലോബൽ നായർ മാട്രിമോണി

നോട്ട്: പുസ്തകം വാങ്ങാൻ താൽപര്യമുള്ളവർ ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഗ്രൂപ്പിൽ ജോയിൻ ചെയ്ത്, അവരുടെ പേര്, കോൺടാക്ട് നമ്പർ, പൂർണ്ണ വിലാസം എന്നിവ നൽകുക. തുടർന്ന് പുസ്തകം കൊറിയർ വഴി അയച്ചുതരുന്നതായിരിക്കും.