What’s New

Latest Updates • Announcements • Important Highlights

ദശോപനിഷത്തുകൾ — വാല്യം 1: ഈശാവാസ്യോപനിഷത്ത്

ദശോപനിഷത്തുകൾ — വാല്യം 1: ഈശാവാസ്യോപനിഷത്ത്

രണ്ട് പുസ്തകങ്ങൾ കൂടി പ്രിന്റ് രൂപത്തിൽ ലഭ്യമാണ്

പ്രിയ സുഹൃത്തുക്കളേ,

അടുത്തിടെ Amazon Kindle വഴി പ്രസിദ്ധീകരിച്ച എന്റെ പുസ്തകങ്ങളുടെ അച്ചടിച്ച കോപ്പികൾ ലഭിക്കുമോ എന്ന് ചില സുഹൃത്തുക്കൾ അന്വേഷിച്ചിരുന്നു.

അവരുടെ അഭ്യർത്ഥന പരിഗണിച്ച്, താഴെപ്പറയുന്ന രണ്ട് പുസ്തകങ്ങൾ ഇപ്പോൾ Print-on-Demand സംവിധാനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

📘 1. പദവികൾക്കപ്പുറം ഒരു ജീവിതം — രണ്ടാം പതിപ്പ്

ജീവിതാനുഭവങ്ങളും ഓർമ്മകളും ഉൾക്കൊള്ളുന്ന എന്റെ പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ്.

🔗 https://store.pothi.com/book/dr-k-r-madhu-kumar-padavikalkkappuram-oru-jeevitham/

📗 2. ദശോപനിഷത്തുകൾ — വാല്യം 1: ഈശാവാസ്യോപനിഷത്ത്

പത്ത് ഉപനിഷത്തുകളും ഒരുമിച്ച് അച്ചടിക്കുമ്പോൾ ചെലവ് കൂടുതലാകുന്നതിനാൽ ഓരോന്നും പ്രത്യേക വാല്യങ്ങളായി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യ വാല്യമായി, 18 മന്ത്രങ്ങളുള്ള ഈശാവാസ്യോപനിഷത്തിന്റെ ലളിതപഠനവും വിശദീകരണങ്ങളും ക്വിസ് ചോദ്യോത്തരങ്ങളും ഉൾപ്പെടുത്തിയ പുസ്തകമാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

🔗 https://store.pothi.com/book/drkrmadhu-kumar-dashopanishathukal-lalitha-padanavum-samagra-quiz-data-bankum-volume-1-ishavasyopanishath/

താൽപ്പര്യമുള്ളവർക്ക് മുകളിൽ നൽകിയ ലിങ്കുകൾ വഴി നേരിട്ട് ഓർഡർ ചെയ്യാവുന്നതാണ്.

എന്റെ പുസ്തകങ്ങളോട് താൽപ്പര്യം പ്രകടിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. 🙏

ഡോ. കെ. ആർ. മധുകുമാർ

Trivandrum

1510.2026