What’s New

Latest Updates • Announcements • Important Highlights

Across borders: A happy Alliance between Japan &Germany

Across borders: A happy Alliance between Japan &Germany

🙏 നമസ്കാരം… സന്തോഷവാർത്ത! 🌸

നമ്മുടെ ഗ്ലോബൽ നായർ മാട്രിമോണി വഴി മറ്റൊരു വിവാഹബന്ധം കൂടി യാഥാർഥ്യത്തിലേക്ക്!

ഹൈദരാബാദിൽ നിന്നുള്ള ശ്രീ ശശികുമാരൻ–ശ്രീലത ദമ്പതികളുടെ മകനും ഇപ്പോൾ ജർമ്മനിയിൽ ജോലി ചെയ്യുന്നയാളുമായ സായ് സുഹാസ് പറമ്പത്തും, കൊല്ലം സ്വദേശികളും ഇപ്പോൾ ജപ്പാനിലെ ടോക്ക്യോയിൽ താമസിക്കുന്നവരുമായ ശ്രീ പ്രേംകുമാർ പ്രഭാകരൻ പിള്ളയുടെയും ശ്രീമതി ഷീല പ്രേംകുമാറിന്റെയും മകൾ വിസ്മയയും തമ്മിലുള്ള വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതം അറിയിച്ചിരിക്കുന്നു. വിവാഹനിശ്ചയത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ഈ സന്തോഷവാർത്ത ഇരുകുടുംബങ്ങളും നേരിട്ട് നമ്മെ അറിയിക്കുകയും നമ്മുടെ കൂട്ടായ്മയുടെ സേവനങ്ങൾക്ക് ഹൃദയപൂർവം നന്ദി അറിയിക്കുകയും ചെയ്തു.

വരന്റെ കുടുംബത്തെ നമ്മുടെ കൂട്ടായ്മയിലേക്ക് പരിചയപ്പെടുത്തിയ ഹൈദരാബാദ് കേരള സമാജം ജനറൽ സെക്രട്ടറി അഡ്വ. കെ. ശശിധരൻ നായർക്കും സ്നേഹപൂർവം നന്ദി.

അകലങ്ങളെയും അതിർത്തികളെയും കടന്ന് കുടുംബങ്ങളെ ഒന്നിപ്പിക്കാൻ നമ്മുടെ കൂട്ടായ്മയ്ക്ക് കഴിയുന്നതിൽ ഏറെ സന്തോഷം. ❤️

സായ് സുഹാസിനും വിസ്മയയ്ക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതം ആശംസിക്കുന്നു! ഇരുകുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐

സ്നേഹപൂർവം,
ഡോ. കെ. ആർ. മധു കുമാർ
ഗ്ലോബൽ നായർ മാട്രിമോണി

─────────────

🙏 Namaskaram… Happy News! 🌸

We are delighted to share that another alliance has come together through Global Nair Matrimony!

Both families have happily agreed to the marriage of Mr Sai Suhas Parambath, son of Mr Sashikumaran and Mrs Sreelatha from Hyderabad, currently working in Germany, and Ms Vismaya, daughter of Mr Premkumar Prabhakaran Pillai and Mrs Sheela Prem Kumar, a family originally from Kollam and currently residing in Tokyo, Japan.

Engagement details will be shared later.

Both families personally conveyed this happy news and expressed their heartfelt gratitude for the support extended through our community.

Our sincere thanks also to Adv. K. Sasidharan Nair, General Secretary of Kerala Samajam, Hyderabad, for introducing the groom’s family to our community.

It brings us great joy to help families connect across distances and borders. ❤️

Wishing Sai Suhas and Vismaya a lifetime of love, happiness and togetherness! Heartfelt congratulations to both families! 💐

Warm regards,
Dr K R Madhu Kumar
Global Nair Matrimony

Trivandrum

27.10.2026